IndiaLatest

ഫെബ്രുവരി ആറിന് കര്‍ഷകരുടെ രാജ്യവ്യാപകമായ പ്രക്ഷോഭം

“Manju”

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ തലസ്ഥാനത്ത് നടന്ന അക്രമത്തിന് ശേഷം ഒരാഴ്ച പിന്നിടുമ്പോള്‍, പ്രതിഷേധിച്ച കര്‍ഷകരുടെ ഒരു വിഭാഗം ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. സംസ്ഥാന-ദേശീയ പാതകള്‍ തടഞ്ഞ് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുമണിവരെയാണ് പ്രതിഷേധമെന്ന് കര്‍ഷക സംഘടനകളുടെ സംയുക്ത ബോഡിയായ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
“ഫെബ്രുവരി 6 ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുമെന്ന് ഉച്ചയ്ക്ക് 12 നും മൂന്നിനും ഇടയില്‍ റോഡുകള്‍ തടയും” ഭാരതീയ കിസാന്‍ യൂണിയനിലെ ബല്‍ബീര്‍ സിംഗ് രാജേവാള്‍ പറഞ്ഞു. സിങ്കു അതിര്‍ത്തിയില്‍ വച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് അറിയിച്ചത്.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം, ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണം, റോഡുകള്‍ ബാരിക്കേഡുകള്‍ വച്ച്‌ തടയരുത്, എന്നിവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍. തിങ്കളാഴ്ച പ്രഖ്യാപിച്ച ബജറ്റിനെതിരെയും കൂടിയാണ് ദേശീയപാത ഉപരോധം ആഹ്വാനം ചെയ്തിരിക്കുന്നത്.
കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ട് ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. തിക്രിക്ക് പുറമെ ഗാസിപുരിലെ സമരകേന്ദ്രങ്ങള്‍ക്ക് സമീപത്തെ റോഡുകളിലും പൊലീസ് ഇരുമ്പാണികള്‍ തറക്കുകയും ശൗചാലയങ്ങളിലേക്കുള്ള വഴികള്‍ പോലും പൊലീസ് അടച്ചുവച്ചിരിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു.

Related Articles

Back to top button