IndiaLatest

സൂചിയില്ലാതെ കുത്തിവയ്ക്കാവുന്ന വാക്സിന്‍

“Manju”

ന്യൂഡല്‍ഹി : സൂചിയില്ലാതെ കുത്തിവയ്ക്കാവുന്ന വാക്സിന്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി. സൈക്കോവ്- ഡി കോവിഡ് വാക്സീന്റെ ഒരു കോടി ഡോസ് വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില നിര്‍മിക്കുന്ന വാക്സിനാണ് ഇത്. 12-നു വയസ്സിനു മുകളിലുള്ളവര്‍ക്കു കുത്തിവയ്ക്കുന്നതിന് ഇന്ത്യയില്‍ ആദ്യമായി അനുവാദം ലഭിച്ച വാക്സീനാണ്.

ലോകത്തെ ആദ്യത്തെ ഡിഎന്‍എ അധിഷ്ഠിത വാക്സീനാണിത്. 28 ദിവസ ഇടവേളയില്‍ 3 ഡോസ് എടുക്കണം. നികുതിയില്ലാതെ തന്നെ ഒരു ഡോസിന് 358 രൂപ വില വരും. സിറിഞ്ചിനു പകരം ഉപയോഗിക്കാവുന്ന വേദനാരഹിത ജെറ്റ് ആപ്ലിക്കേറ്റര്‍ അടക്കമാണ് ഈ വില. മുതിര്‍ന്നവര്‍ക്കായിരിക്കും ആദ്യം നല്‍കുക. ഈ മാസം തന്നെ തുടങ്ങാന്‍ അനുമതി ലഭിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് 20നാണ് അടിയന്തരാനുമതി ലഭിച്ചത്

Related Articles

Back to top button