Thiruvananthapuram

കാഞ്ഞിരംകുളം ഗവ. കോളേജിനോടുള്ള അവഗണന; എം. വിന്‍സെന്റ് എം.എല്‍.എ സത്യാഗ്രഹം നടത്തി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ 152 കോളേജുകളില്‍ വിവിധ കോഴ്‌സുകള്‍ അനുവദിച്ചിട്ടും കാഞ്ഞിരംകുളം ഗവ. കോളേജിനെ തഴഞ്ഞതിനെതിരേ കാഞ്ഞിരംകുളം ജംഗ്ഷനില്‍ എം. വിന്‍സെന്റ് എം.എല്‍.എ സത്യാഗ്രഹം നടത്തി. 30ലധികം ക്ലാസ് മുറികളും ആവശ്യത്തിന് അധ്യാപകരുമുള്ള കോളേജില്‍ അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനാവും. പുതിയ അധ്യപകരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കേണ്ടി വന്നാല്‍ ഈ ബാധ്യത പി.ടി.എ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടും കോഴ്‌സുകള്‍ ആരംഭിച്ചിട്ടില്ല. കാഞ്ഞിരംകുളം കോളേജിനോട് സര്‍ക്കാര്‍ നടത്തിവരുന്ന അവഗണനയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കോഴ്‌സ് നിഷേധമെന്ന് എം.വിന്‍സെന്റ് എം.എല്‍.എ ആരോപിച്ചു. കോളേജിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുമെന്ന് 2018 ഓഗസ്റ്റ് 5ന് നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി നല്‍കിയ ഉറപ്പ് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും പാലിച്ചിട്ടില്ല. കോഴ്‌സുകള്‍ അനുവദിക്കാനും സ്ഥലം ഏറ്റെടുക്കാനും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.


സത്യാഗ്രഹം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ് ടി. സരസദാസ് അധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ സി.എസ് ലെനിന്‍, കെ.വി അഭിലാഷ്, എം.ആര്‍ സൈമണ്‍, വിപിന്‍ ജോസ്, വി.എസ് ഷിനു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍. ശിവകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ വിനോദ് കോട്ടുകാല്‍, നേമം ഷജീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം എം. സുജാത, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. ജോണി, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ബാലരാമപുരം അഫ്‌സല്‍, കോട്ടുകാല്‍ ജയരാജ്, മണ്ഡലം പ്രസിഡന്റുമാരായ മുത്തുകുഴി ജയകുമാര്‍, ഉച്ചക്കട സുരേഷ്, വട്ടവിള വിജയകുമാര്‍, ഹൈസന്ത് ലൂയിസ്, എ.എം സുധീര്‍, കെ.ജി ജയകുമാര്‍, പുഷ്പം സൈമണ്‍, സി.എസ് ആരുണ്‍, പ്രഗീത്, ശരത്കുമാര്‍ എസ്.ആര്‍, അനീഷ് കാഞ്ഞിരംകുളം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button