IndiaKeralaLatest

ക‍ര്‍ഷകസമരത്തെ പിന്തുണച്ച്‌ ഹോളിവുഡ് താരം

“Manju”

ന്യൂഡല്‍ഹി : സംസ്ഥാന അവാര്‍ഡ് ദാനചടങ്ങില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി ചുവപ്പ് ലിപ്സ്റ്റിക്കിട്ടതിനെക്കുറിച്ച്‌ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായി താരം ഫേസ്ബുക്കില്‍ പങ്കുവച്ച പേരാണ് ഹോളിവുഡ് നടിയും ഗായികയും സംരംഭകയുമായ റിഹാനയുടേത്.. റിഹാനയുടെ ബ്യൂട്ടി ബ്രാന്‍ഡ് ആയ ഫെന്റി ബ്യൂട്ടിയുടെ ഉത്പന്നമാണ് താന്‍ ഉപയോഗിച്ചതെന്ന് കനി പറയുന്നു .
ഇപ്പോഴിതാ റിഹാനയുടെ പേര് വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച റിഹാനയുടെ ട്വീറ്റാണ് ഒരേസമയം വിമര്‍ശനവും പിന്തുണയും നേടുന്നത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട സി.എന്‍.എന്‍ വാര്‍ത്ത പങ്കുവച്ച്‌ എന്തുകൊണ്ടാണ് നമ്മള്‍ ഇതിനേക്കുറിച്ച്‌ നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്നാണ് റിഹാന ചോദിക്കുന്നത്. ട്വിറ്ററില്‍ 100 മില്യണിലധികം പേരാണ് റിഹാനയെ പിന്തുടരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ റിഹാനയുടെ ട്വീറ്റ് വൈറലായിക്കഴിഞ്ഞു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതിന് രൂക്ഷമായ വിമര്‍ശനവും റിഹാന നേരിടുന്നുണ്ട്.

Related Articles

Back to top button