IndiaLatest

കൊവിഡ് ചികിത്സയ്ക്ക് സൊറിയോസിസ് മരുന്ന് നല്‍കാന്‍ അനുമതി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് സൊറിയോസിസ് മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ അനുമതി നല്‍കി. ഗുരുതരമായ രീതിയില്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കൊവിഡ് ബാധിതര്‍ക്ക് സൊറിയോസിസ് മരുന്നായ ഐറ്റൊലൈസുമാബ് നല്‍കാമെന്ന നിര്‍ദേശത്തിനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്.

കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമായ വാക്സിന്‍ ഇതുവരെ കണ്ടെത്താനാകാത്തത് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിത രീതിയില്‍ സൊറിയോസിസ് മരുന്ന് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. കൊവിഡ് ബാധിതരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ സ്‌ട്രോക്കിനെ പ്രതിരോധിക്കാനാണ് ഐറ്റൊലൈസുമാബ് നല്‍കുന്നത്.

പള്‍മനോളജിസ്റ്റുകളും ഫാര്‍മക്കോളജിസ്റ്റുകളും എയിംസിലെ മെഡിക്കല്‍ വിദഗ്ദ്ധരും ഉള്‍പ്പെടുന്ന കമ്മിറ്റി ക്ലിനിക്കല്‍ ട്രയലില്‍ ഐറ്റൊലൈസുമാബ് തൃപ്തികരമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താന്‍ അനുമതി നല്‍കിയതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി ജി സൊമാനി പറഞ്ഞു. അതേസമയം, ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് രോഗികളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. വര്‍ഷങ്ങളായി സോറിയാസിസ് ചികിത്സിക്കായി ഉപയോഗിക്കുന്ന ഐറ്റൊലൈസുമാബിന്റെ ഉത്പാദകര്‍ ബയോകോണാണ്.

Related Articles

Back to top button