KeralaLatestThiruvananthapuram

സി ദിവാകരന് ഇക്കുറി സീറ്റില്ല

“Manju”

നെടുമങ്ങാട്ട് ഇക്കുറി സി ദിവാകരനെ ഒഴിവാക്കിയേക്കും. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് സി ദിവാകരന്‍ പറയുന്നത്. എന്നാല്‍ ദിവാകരനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ല. ദിവാകരന് പകരം മാങ്കോട് രാധാകൃഷ്ണന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പുനലൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ പൊതു സ്വീകാര്യനായ വ്യക്തിവേണമെന്നാണ് പ്രാദേശിക തലത്തിലുള്ള അഭിപ്രായം. പാര്‍ട്ടിയംഗവും സിനിമ സംവിധായകനുമായ എം എ നിഷാദിനെ ഇവിടെ പരിഗണിച്ചേക്കുമെന്നാണ് സൂചന.
ചാത്തന്നൂരില്‍ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലിനും, ചടയമംഗലത്ത് സി പി ഐ ദേശീയ കൗണ്‍സിലംഗം ചിഞ്ചുറാണിയ്ക്കുമാണ് സാധ്യത. മുഹമ്മദ് മുഹസിന് പകരം പട്ടാമ്പിയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി എത്തിയേക്കും.
മുഹ്‌സിന്റെ പ്രകടനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തൃപ്തരല്ല. അതേസമയം വൈക്കത്ത് സി ആശയും മുവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാമും, ഒല്ലൂരില്‍ കെ രാജനും വീണ്ടും മത്സരിച്ചേക്കും. നാട്ടികയില്‍ ഗീതാ ഗോപിക്കും സീറ്റുണ്ടാകില്ല.

Related Articles

Back to top button