Latest

ഇ​ന്‍​ജെ​ന്യൂ​യി​റ്റി​യു​ടെ നാ​ലാ​മ​ത്തെ പ​റ​ക്ക​ല്‍ മാ​റ്റി​വ​ച്ച്‌ നാ​സ

“Manju”

വാ​ഷിം​ഗ്ട​ണ്‍: ചൊ​വ്വാ​യി​ലേ​ക്ക് പെ​ര്‍​സി​വി​യ​റ​ന്‍​സ് റോ​വ​റി​നോ​പ്പം നാ​സ വി​ക്ഷേ​പി​ച്ച ഇ​ന്‍​ജെ​ന്യൂ​യി​റ്റി മാ​ര്‍​സ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ നാ​ലാ​മ​ത്തെ പ​റ​ക്ക​ല്‍ മാ​റ്റി​വ​ച്ചു. സോ​ഫ്റ്റ്‌​വെ​യ​ര്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്നാ​ണ് പ​റ​ക്ക​ല്‍ മാ​റ്റി​വ​ച്ച​ത്. അ​ടു​ത്ത ദി​വ​സം വീ​ണ്ടും പ​റ​ക്ക​ലി​ന് ശ്ര​മി​ക്കു​മെ​ന്നും നാ​സ അ​റി​യി​ച്ചു. ഹെ​ലി​കോ​പ്റ്റ​ര്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.46ന് ​വീ​ണ്ടും ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും നാ​സ അ​റി​യി​ച്ചു.

ഏ​പ്രി​ല്‍ 19നാ​ണ് ഇ​ന്‍​ജെ​ന്യൂ​യി​റ്റി മാ​ര്‍​സ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണ പ​റ​ത്ത​ല്‍ ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ത​ത്സ​മ​യ വി​വ​ര​ങ്ങ​ള്‍ നാ​സ പു​റ​ത്തു​വി​ട്ടി​രു​ന്നു. സൗ​രോ​ര്‍​ജ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​ഹെ​ലി​കോ​പ്റ്റ​ര്‍ നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം മൂ​ന്ന് മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ് പ​റ​ന്നു​യ​ര്‍​ന്ന​ത്. 30 സെ​ക്ക​ന്‍റ് നേ​രം ഉ​യ​ര്‍​ന്നു നി​ന്ന ഹെ​ലി​കോ​പ്റ്റ​ര്‍ പി​ന്നീ​ട് താ​ഴെ സു​ര​ക്ഷി​ത​മാ​യി​റ​ക്കി. ആ​കെ 39.1 സെ​ക്ക​ന്‍റ് നേ​ര​മാ​ണ് ഇ​ന്‍​ജെ​ന്യൂ​യി​റ്റി​യു​ടെ ആ​ദ്യ പ​റ​ക്ക​ല്‍ നീ​ണ്ടു​നി​ന്ന​ത്.

നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ല്‍​ഷ​ന്‍ ല​ബോ​റ​ട്ട​റി വി​ക​സി​പ്പി​ച്ച അ​ല്‍​ഗൊ​രി​തം അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ ഗ​തി​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി പൂ​ര്‍​ണ​മാ​യും ഓ​ട്ടോ​ണ​മ​സ് ആ​യാ​ണ് ഹെ​ലി​ക്കോ​പ്റ്റ​റി​ന്‍റെ പ​റ​ക്ക​ല്‍ ന​ട​ത്തി​യ​ത്. നി​ല​വി​ല്‍ ഇ​ന്‍​ജെ​ന്യൂ​യി​റ്റി ഹെ​ലി​കോ​പ്റ്റ​റി​ല്‍ ശാ​സ്ത്ര പ​ര്യ​വേ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ത​ന്നെ​യി​ല്ല. ഭാ​വി​യി​ല്‍ ചൊ​വ്വ​യി​ലെ ആ​കാ​ശ​മാ​ര്‍​ഗ​മു​ള്ള പ​ഠ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ക​മാ​വു​ന്ന ഉ​പ​ക​ര​ണ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പ​രീ​ക്ഷ​ണ​മാ​ണ് ഇ​ത്.

Related Articles

Back to top button