LatestThiruvananthapuram

പൊലീസുകാരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഡോക്ടര്‍

“Manju”

കല്ലമ്പലം സ്റ്റേഷനിലെ നാല് പൊലീസുകാരെ ക്രിമിനല്‍ കുത്തിവീഴ്ത്തിയത് വന്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് മൂന്ന് പൊലീസുദ്യോഗസ്ഥരെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഒരാളുടെ മുറിവിന്റെ ആഴം വളരെ കൂടുതലായതുകൊണ്ട് സര്‍ജറി ചെയ്യേണ്ടി വന്നു. ഇന്ന് അവരുടെ ചികിത്സാചെലവുകളും, അതിന്റെ ബില്‍ വിവരങ്ങളും അന്വേഷിച്ചതില്‍ സര്‍ജറിയ്ക്ക് വിധേയമായ ഉദ്യോഗസ്ഥന്റെ ബില്ലില്‍ നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിരുന്നു.

ഡോ.മദന്‍മോഹന്‍ ആണ് ഈ സല്‍പ്രവൃത്തി ചെയ്തത്. നാടിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി പരിക്കേറ്റ പോലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് അദ്ദേഹം വേണ്ട എന്ന് അറിയുകയായിരുന്നു. നാടിനെ സേവിക്കുന്ന കേരളത്തിലെ പൊലീസുകാരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ആദരിച്ചിരിക്കുകയാണ് ഡോ.മദന്‍മോഹന്‍. തന്റെ മനസ്സിലെ നന്മ ഏവരിലേക്കും പകര്‍ന്ന് മാതൃകയായിരിക്കുകയാണ് ഇദ്ദേഹം.

Related Articles

Back to top button