IndiaLatest

പു​ലി​ത്തോ​ല്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മം: ആ​റു​പേ​ര്‍ അ​റ​സ്റ്റി​ല്‍

“Manju”

കോ​യ​മ്പ​ത്തൂ​ര്‍: പു​ലി​ത്തോ​ല്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച ആ​റു​പേ​രെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. സേ​ത്തു​മ​ട​മ​യി​ല്‍ മ​യി​ല്‍​സ്വാ​മി, മ​ക്ക​ളാ​യ ഉ​ദ​യ​കു​മാ​ര്‍, ര​മേ​ഷ് കു​മാ​ര്‍, ആ​ന​മ​ല പ്ര​വീ​ണ്‍, ഒ​ട​യം​കു​ളം മ​ണി​ക​ണ്ഠ​ന്‍, ശ​ബ​രി ശ​ങ്ക​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൊ​ള്ളാ​ച്ചി വേ​ട്ട​ക്കാ​ര​ന്‍ പു​തൂ​ര്‍ അ​ശോ​ക് ന​ഗ​റി​ല്‍ ചി​ല​ര്‍ പു​ലി​ത്തോ​ല്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി വ​നം​വ​കു​പ്പി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ പു​ലി​ത്തോ​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ മ​യി​ല്‍​സ്വാ​മി 15 വ​ര്‍​ഷം മു​ന്‍​പ് താ​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​സാ​ദ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നു മോ​ഷ്ടി​ച്ച​താ​ണ് പു​ലി​ത്തോ​ലെ​ന്നും അ​ത് മ​ക്ക​ള്‍​ക്കും സ​ഹാ​യി​ക​ള്‍​ക്കു​മൊ​പ്പം വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണെ​ന്നും സ​മ്മ​തി​ച്ചു. പ്ര​തി​ക​ളി​ല്‍​നി​ന്ന് പു​ലി​ത്തോ​ലും കാ​റും ബൈ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു.

Related Articles

Back to top button