KeralaLatest

ബാങ്ക് സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധിക്കും

“Manju”

 

Image result for സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ അറിയിച്ചു.

ശ്രീജ.എസ്

കൊച്ചി: കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ബാങ്ക് സ്വകാര്യവത്കരണ നയത്തിനെതിരെ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരും ജീവനക്കാരും ഇന്ന് രാജ്യവ്യാപകമായി വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തും. ഐ.ഡി.ബി.ഐ ബാങ്ക് കൂടാതെ രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി ഈ സാമ്പത്തിക വര്‍ഷം സ്വകാര്യവത്കരിക്കുമെന്നാണ് ബഡ്ജറ്റിലെ നിര്‍ദ്ദേശം. അടുത്ത ചൊവ്വാഴ്ച ഹൈദ്രാബാദില്‍ ചേരുന്ന യു.എസ്.ബി.യു നേതൃയോഗം പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കും രൂപം നല്‍കുമെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ അറിയിച്ചു.

Related Articles

Back to top button