LatestThiruvananthapuram
തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
പോത്തൻകോട് : മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ മാണിക്കല്‍ വില്ലേജില്‍ പ്ലാക്കീഴ് മരക്കൊമ്പിൽ വീട്ടിൽ ഗോമതി ( 63 വയസ്സ്) കുഴഞ്ഞ് വീണുമരിച്ചു. പ്ലാക്കീഴിലെ തൊഴിലുറപ്പ് സൈറ്റിൽ തൊഴിലുറപ്പ് ജോലിക്കിടെയാണ് കുഴഞ്ഞുവീണു മരിച്ചത്. ഭർത്താവ് നേരത്തെ മരിച്ച ഗോമതിയ്ക്ക് ഒരു മകളുണ്ട്.