KeralaLatest

സംസ്​ഥാനത്ത്​ സാമൂഹിക വ്യാപനമില്ല, ഉണ്ടാകില്ലെന്ന്​ പറയാനാകില്ല -കെ.കെ. ശൈലജ

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: സംസ്​ഥാനത്ത്​ സാമൂഹികവ്യാപനമില്ലെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇനി സമൂഹവ്യാപനം ഉണ്ടാകില്ലെന്ന്​ പറയാനാകില്ല. വെഞ്ഞാറമൂട്​ മൂന്നുപേര്‍ക്ക്​ കോവിഡ്​ ബാധിച്ച സംഭവത്തില്‍ വിശദമായ പരിശോധന നടത്തിവരുന്നുണ്ട്​. സമൂഹവ്യാപനം ഇല്ലാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. സ​ന്റെ‍റിനല്‍ സര്‍വൈലന്‍സ്​ പരിശോധനയില്‍ വളരെ കുറച്ച്‌​ പോസിറ്റീവ്​ കേസുകള്‍ മാത്രമാണ്​ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. സമൂഹവ്യാപനത്തി​​ന്റെ ക്ലസ്​റ്റര്‍ കേരളത്തില്‍ കണ്ടെത്താനായില്ല. എല്ലാ പോസിറ്റീവ്​ കേസുകളിലും ഒരു സമ്ബര്‍ക്കമെങ്കിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ പെരിഫറല്‍ ന്യൂമോണിയ കേസുകള്‍ വര്‍ധിച്ചി​ട്ടി​ല്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button