KeralaLatest

സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കോവിഡ്

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് അയവില്ലാതെ കൊറോണ വ്യാപനം. ഇന്ന് 5610 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 5131 പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഉറവിടം അറിയാത്ത 350 കേസുകൾ റിപ്പോർട്ട് ചെയ്തു. 22 ആരോഗ്യ പ്രവർത്തകർ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 6653 പേർ രോഗമുക്തി നേടി. നിലവിൽ 67,795 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 19 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 91,931 സാമ്പിളുകൾ പരിശോധിച്ചു.

Related Articles

Back to top button