IndiaLatest

20 കോടിയും പിന്നിട്ട് പരിശോധനകൾ ; പ്രതിരോധ കോട്ട തീർത്ത് ഇന്ത്യ

“Manju”

ന്യൂഡൽഹി : കൊറോണ പരിശോധനകളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ. രാജ്യത്തെ ആകെ പരിശോധനകളുടെ എണ്ണം 20 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,40,794 പരിശോധനകൾ നടത്തിയതോടെയാണ് നിർണ്ണായക നേട്ടം സ്വന്തമായത്.

ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്രയേറെ കൊറോണ പരിശോധനകൾ നടത്തുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന അത്യാധുനിക പരിശോധന സംവിധാനങ്ങളാണ് ചുരിങ്ങിയ കാലത്തിനുള്ള ഈ നേട്ടം കൈവരിക്കാൻ പ്രാപ്തമാക്കിയത് എന്നാണ് വിലയിരുത്തൽ. രാജ്യത്താകമാനം 2369 കൊറോണ പരിശോധന ലാബുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

പരിശോധനകളുടെ എണ്ണം കൂട്ടിയതിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവുണ്ടായി. നിലവിൽ 5.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സജ്ജീവ കേസുകളുടെ എണ്ണം കഴിഞ്ഞ എട്ട് മാസത്തെ താഴ്ന്ന നിരക്കിൽ എത്തിക്കാനും പരിശോധനകൾ സഹായകമായി. നിലവിൽ 1.5 ലക്ഷം പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരുടെ 1.37 ശതമാനം മാത്രമാണ് ഇത്.

Related Articles

Back to top button