IndiaLatest

ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച്‌ നിര്‍മല സീതാരാമന്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച്‌ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. 2021-22 ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച്‌ സംസാരിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്. ഈ രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ നമ്മളുടെ വലിയ നേട്ടങ്ങളില്‍ ഒന്നുമാത്രമാണിത്. നമ്മുടെ യുവജനതയ്ക്ക് ഇതിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള പ്രാപ്തിയുണ്ട്. അതിനായി എല്ലാവരും ശ്രമിക്കും. ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍’നിര്‍മല സീതാരാമന്‍ പറഞ്ഞു.

 

Related Articles

Back to top button