IndiaLatest

സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ഗേറ്റ് അറിയപ്പെടുക സച്ചിന്റെ പേരില്‍

“Manju”

മ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് ഇരട്ടി മധുരമേറിയ ദിനമാണ്. കാരണം അങ്ങ് ഓസ്‌ട്രേലിയയില്‍ നിന്നൊരു സമ്മാനമെത്തിയിട്ടുണ്ട്! ഡിസ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിന് സച്ചിന്റെയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും പേര് നല്‍കി. ‘ബ്രയാന്‍ ലാറസച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗേറ്റ് ഇന്ന് അനാച്ഛാദനം ചെയ്തു.

സച്ചിന്റെ 50-ാമത് ജന്മദിനവും എസ് സിജിയില്‍ 277 റണ്‍സ് നേടിയ ലാറയുടെ ഇന്നിംഗ്‌സിന് 30 വര്‍ഷവും തികയുന്ന ദിനമാണ് ഏപ്രില്‍ 24. എസ്സിജി, വെന്യൂസ് എന്‍എസ്ഡബ്ല്യു ചെയര്‍മാന്‍ റോഡ് മക്ജിയോച്ച്‌ എഒ, സിഇഒ കെറി മാത്തര്‍, ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ലി എന്നിവര്‍ ചേര്‍ന്നാണ് ഗേറ്റുകള്‍ അനാച്ഛാദനം ചെയ്തത്. മെമ്പേഴ്സ് പവലിയന്റെ എവേ ഡ്രസ്സിംഗ് റൂമിനും നോബിള്‍ ബ്രാഡ്മാന്‍ മെസഞ്ചര്‍ സ്റ്റാന്‍ഡിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലാറടെണ്ടുല്‍ക്കര്‍ ഗേറ്റ്സ് വഴിയാണ് ക്രിക്കറ്റ് താരങ്ങള്‍ മൈതാനത്തെത്തുക.

ഇന്ത്യയ്‌ക്ക് പുറത്തുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ പ്രിയമേറിയതാണ് ഡിസ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്. ക്രിക്കറ്റ് താരങ്ങള്‍ കടന്നുപോകുന്ന ഗേറ്റിന് തന്റെ പേര് നല്‍കിയത് വലിയ ബഹുമതിയാണ്. പ്രത്യേക ദിനത്തില്‍ വലിയ ബഹുമതി നല്‍കിയ എസ് സിജിയിലെ ടീമിനും ഓസ്‌ട്രേലിയയ്‌ക്കും നന്ദി പറയുന്നതായി സച്ചിന്‍ വ്യക്തമാക്കി.

Related Articles

Back to top button