KeralaLatest

അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് യാക്കോബായ സഭ

“Manju”

Image result for അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് യാക്കോബായ സഭ

ശ്രീജ.എസ്

തിരുവനന്തപുരം: സമരം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ. സഭ തര്‍ക്കം തീര്‍ക്കാന്‍ നിയമം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനശ്ചിതകാല നിരാഹാര സമരം തുടങ്ങും. നാളെ നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരിയില്‍ കയറി പ്രാര്‍ത്ഥന നടത്തും.

മൂന്നു ദിവസമായി നടത്തിവന്ന രാപ്പകല്‍ സമരത്തിന്റ സമാപനത്തിലാണ് സമരം ശക്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം. യാക്കോബായ സഭയുടെ ശാപം ഏറ്റുവാങ്ങിയിട്ട് തുടര്‍ഭരണം നടത്താമെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ കരുതേണ്ടന്നും നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കാത്തിരിക്കുന്നു എന്ന് ഫാ. തോമസ് മോര്‍ അലക്സന്ത്രിയോസ് പറഞ്ഞു.

Related Articles

Back to top button