KeralaLatest

സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെതിരായ പീഡനപരാതിയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച രഹസ്യമൊഴിയെടുക്കാനായി കോടതിയിലെത്താന്‍ നിര്‍ദേശിച്ച്‌ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് നല്‍കിയിരുന്നു.

മൊഴി രേഖപ്പെടുത്തല്‍ പണിമുടക്കിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് നേരത്തെ മന്ത്രിയായിരുന്ന സമയത്തെ അനില്‍കുമാറിന്റെ യാത്രാ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.കൂടാതെ ക്രൈംബ്രാഞ്ച് പരാതിയില്‍ പറയുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തെളിവെടുപ്പും പൂര്‍ത്തിയാക്കിയിരുന്നു

Related Articles

Back to top button