IndiaLatest

ഏറ്റവും വേഗത്തില്‍ കോവിഡ് വാക്‌സിനേഷനുമായി ഇന്ത്യ

“Manju”

Image result for ഏറ്റവും വേഗത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ; റെക്കോര്‍ഡിട്ട് ഇന്ത്യ  വാക്സിനേഷന്‍ ഏറ്റവും വേഗത്തില്‍ നടത്തിയ രാജ്യമായി ഇന്ത്യ

ശ്രീജ.എസ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനേഷന്‍ ഏറ്റവും വേഗത്തില്‍ നടത്തിയ രാജ്യമായി ഇന്ത്യ. രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നടത്തിയവരുടെ എണ്ണം 50 ലക്ഷം കടന്നു. .​ 21​ ​ദി​വ​സം​ ​കൊ​ണ്ടാ​ണ് ​അ​ര​ക്കോ​ടി​പ്പേ​ര്‍​ക്ക് ​കു​ത്തി​വ​യ്പ്പെ​ടു​ത്ത​ത്.​ ​ ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് കുത്തിവെയ്പ് നടത്തുന്ന രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതുവരെ 52,90,474 പേരാണ് കുത്തിവെയ്പ് സ്വീകരിച്ചത്. ഇന്നുമാത്രം മൂന്നുലക്ഷത്തിലധികം പേരാണ് വാക്സിനേഷന് വിധേയമായത്. 21 ദിവസത്തിനിടെ അതിവേഗത്തിലാണ് 50 ലക്ഷം എന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അമേരിക്കയില്‍ ഇത് 24 ദിവസം കൊണ്ടാണ് പിന്നിട്ടത്. ബ്രിട്ടനില്‍ 43 ഉം ഇസ്രായേലില്‍ ഇത് 45 ഉം ദിവസമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ജ​നു​വ​രി​ 16​ന് ​ആ​രം​ഭി​ച്ച​ ​ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ ​ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് വാക്സിന്‍ ​ന​ല്‍​കി​യ​ത്.​ ​ര​ണ്ടു​കോ​ടി​യി​ലേ​റെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ടം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 50 വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗബാധിതര്‍ക്കുമുള്ള മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

 

Related Articles

Back to top button