IndiaLatest

ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ കുര്‍ണൂലില്‍

“Manju”

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ നിര്‍മ്മിക്കും. പ്രതിമയുടെ ശിലാസ്ഥാപന കര്‍മ്മം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിച്ചു. 108 അടി ഉയരത്തിലാണ് ശ്രീരാമ പ്രതിമ ഉയരുക. കുര്‍ണൂലിലെ മന്ത്രാലയത്തിലാണ് പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മന്ത്രാലയം ദാസ് സാഹിത്യം പ്രകല്‍പത്തിന്റെ കീഴിലാണ് പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഏകദേശം 500 കോടി രൂപ ചെലവിലാണ് പ്രതിമ നിര്‍മ്മിക്കുക. തുംഗഭദ്ര നദിയുടെ തീരത്താണ് പ്രതിമ ഉയരുക. ഏകദേശം രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button