IndiaLatest

പത്തനാപുരം സ്റ്റേഷനില്‍ എട്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

പത്തനാപുരം: പത്തനാപുരം പൊലീസ് സ്റ്റേഷനിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയുടെ വസതിയില്‍ പരിശോധനയ്ക്ക് എത്തിയ രണ്ട് പൊലീസുകാരുള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.

സ്റ്റേഷനിലെ ഒരു ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെ ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വനിതാ പൊലീസുകാരടക്കം മറ്റുള്ളവര്‍ക്കുകൂടി രോഗം കണ്ടെത്തുകയുണ്ടായത്. ഇവരുള്‍പ്പെടെ സ്റ്റേഷനിലെ പന്ത്രണ്ട് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. പരാതിക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സി.ഐ എന്‍. സുരേഷ് കുമാര്‍ പറയുകയുണ്ടായി.

Related Articles

Back to top button