IndiaKeralaLatest

‘തീനി’ ട്രെയിലര്‍ പുറത്തിറങ്ങി

“Manju”

ചെന്നൈ: നിത്യ മേനോന്‍, റിതു വര്‍മ, അശോക് സെല്‍വന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന തീനി ട്രെയ്ലര്‍ പുറത്തിറങ്ങി. മലയാളത്തിലെ ഇതിഹാസ സംവിധായകനായ ഐ.വി. ശശിയുടെ മകന്‍ അനി ഐ.വി. ശശി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിന്നിലാ നിന്നിലാ എന്ന പേരിലാണ് തെലുങ്കില്‍ ചിത്രം എത്തുന്നത്. പേശികള്‍ക്ക് രോഗാവസ്ഥയുള്ള ഷെഫിന്റെ വേഷത്തിലാണ് അശോക് സെല്‍വന്‍ എത്തുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായ ചിത്രത്തില്‍ നാസറും പ്രധാന വേഷത്തിലുണ്ട്. ഒസിഡി രോഗാവസ്ഥയുള്ള കഥാപാത്രമായാണ് റിതു വര്‍മ്മ ചിത്രത്തില്‍ എത്തുന്നത്. ഒരു കുട്ടിയുടെ മനസുള്ള കഥാപാത്രമായാണ് നിത്യ മേനോന്‍ അഭിനയിക്കുന്നത്. ദിവാകര്‍ മണിയാണ് ഛായാഗ്രാഹകന്‍. സംഗീതം രാകേഷ് മുരുകേശന്‍ നിര്‍വഹിക്കുന്നു. സിനിമയുടെ തിരക്കഥയും അനി തന്നെയാണ് ഒരുക്കുന്നത്. ബി.വി.എസ്.എന്‍ പ്രസാദാണ് നിര്‍മാണം. ചിത്രം സീ സിനിമാസിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. മനോഹരമായ ദൃശ്യങ്ങളാല്‍ സമ്ബന്നമാണ് ചിത്രമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

Related Articles

Back to top button