Palakkad

സ്‌റ്റേഷനില്‍ നിസ്ക്കരിക്കാൻ സൗകര്യം വേണമെന്ന് മകനെ കൊലപ്പെടുത്തിയ മദ്രസഅധ്യാപിക

“Manju”

പാലക്കാട് : പുതുപ്പള്ളിത്തെരുവില്‍ അമ്മ മകനെ കൊലപ്പെടുത്തിയ കേസില്‍ തീവ്ര മതവിശ്വാസികളായവർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാൻ പോലീസ് നീക്കം . മകനെ അമ്മ ബലിനല്‍കിയതാണെന്ന കണ്ടെത്തലിലാണ് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

മദ്രസ അധ്യാപികയായിരുന്ന ഷഹീദ അംഗമായ ചില വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നത് . പ്രാര്‍ഥനയ്ക്കിടെ ഉള്‍വിളിയുണ്ടായതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ഷഹീദയുടെ മൊഴി. ദൈവപ്രീതിക്കായി ബലി നല്‍കിയതാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

മകനെ കൊലപ്പെടുത്താന്‍ കത്തി വാങ്ങിപ്പിച്ചത് ഭര്‍ത്താവ് സുലൈമാനെ കൊണ്ടെന്ന് മാതാവ് ഷഹിദ പോലീസ് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീല്‍ കത്തി ഉപയോഗിക്കാന്‍ വിഷമമാണെന്നും അതിനാല്‍ ഇരുമ്പില്‍ തീര്‍ത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് താന്‍ ഭര്‍ത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് ഷഹീദ പോലീസിനു നൽകിയ മൊഴി .സുലൈമാന്‍ വാങ്ങിക്കൊണ്ടുവന്ന രണ്ട് കത്തികളില്‍ വലിയ കത്തിയാണ് ഷഹീദ കൊലപാതകത്തിനായി ഉപയോഗിച്ചത്.

അതേസമയം, സ്റ്റേഷനില്‍ പ്രാര്‍ത്ഥനയ്ക്കും നമസ്‌കാരത്തിനും സൗകര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു വേണ്ട സൗകര്യങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഷഹീദയ്ക്ക് കുടുംബപ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് സുലൈമാന്‍ മുമ്പ് ഗള്‍ഫിലായിരുന്നു. കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് തിരിച്ചെത്തി പാര്‍സല്‍ വണ്ടിയുടെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ് . ലോക് ഡൗണിനു മുമ്പ് ഷഹീദ സമീപത്തെ പൂളക്കാട് മദ്രസയില്‍ ഏറെക്കാലം അധ്യാപികയായി ജോലിചെയ്തിട്ടുണ്ട്.

Related Articles

Back to top button