LatestPalakkad

കുഞ്ഞിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയി

“Manju”

പാലക്കാട്:  ഉമ്മിനിയില്‍ വീട്ടില്‍ നിന്ന് ലഭിച്ച രണ്ട് പുലിക്കുഞ്ഞുങ്ങളില്‍ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. കൂടിനകത്ത് നിന്നാണ് കുഞ്ഞിനെ കൊണ്ട് പോയത്. കാടു പിടിച്ച പ്രദേശങ്ങളിലേക്കോ അല്ലെങ്കില്‍ ദൂരെ എവിടേക്കെങ്കിലോ അമ്മപ്പുലി കുഞ്ഞിനെകൊണ്ടു പോയിട്ടുണ്ടാകാം എന്നാണ് സൂചന. അതേസമയം കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കൊണ്ട് പുലിയുടെ സാന്നിധ്യം പ്രദേശത്തില്ലെന്ന് ഉറപ്പു വരുത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം. പുലിയെ കെണിയില്‍ വീഴ്ത്താനായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ധോണി വനമേഖലയോട് ചേര്‍ന്നുള്ള തകര്‍ന്ന വീട്ടില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പൂട്ടിയിട്ട വീട്ടിലാണ് പുലി പ്രസവിച്ചത്. പുലിക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തള്ളപ്പുലിയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് കൂട് വെക്കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button