IndiaLatest

ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി; പുതിയ തൊഴിൽ കോഡ്

“Manju”

ന്യൂഡൽഹി: സ്ഥാപനങ്ങൾക്ക് തങ്ങളുടെ തൊഴിലാളികളെ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്യിപ്പിക്കാനുള്ള വ്യവസ്ഥ അനുവദിച്ച് കേന്ദ്ര സർക്കാർ. പുതിയ തൊഴിൽ കോഡിന് അനുമതി നൽകി. ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന പരിധിയിൽ മൂന്ന് വ്യവസ്ഥകൾ സ്ഥാപനങ്ങൾക്ക് തെരഞ്ഞെടുക്കാം.

ദിവസം 12 മണിക്കൂറോടെ ആഴ്ചയിൽ നാല് ദിവസം ജോലി, 10 മണിക്കൂറോളം വച്ച് ആഴ്ചയിൽ അഞ്ച് ദിവസം, എട്ട് മണിക്കൂർ വീതം ആഴ്ചയിൽ ആറ് ദിവസം ജോലി. എന്നിങ്ങനെയുള്ള രീതികളിൽ ഒന്ന് തൊഴിലാളികൾക്ക് തെരഞ്ഞെടുക്കാമെന്ന് കേന്ദ്ര തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു. എന്നാൽ തൊഴിലുടമകളേയോ തൊഴിലാളികളേയോ ഈ വ്യവസ്ഥകൾ പാലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിക്കില്ല.

നാല് തൊഴിൽ കോഡുകൾക്ക് കീഴിൽ തൊഴിൽ നിയമങ്ങൾ അന്തിമമാക്കാനുള്ള ശ്രമത്തിലാണ് തൊഴിൽ മന്ത്രാലയം. വേതന കോഡ്, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം-ജോലി സാഹചര്യങ്ങൾ- സാമൂഹിക സുരക്ഷ എന്നിങ്ങനെയാണ് നാല് കോഡുകൾ. അതേസമയം തൊഴിൽ കോഡിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

Related Articles

Back to top button