IndiaLatest

നിയമസഭാ തെരഞ്ഞെടുപ്പ് ; കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ച തമിഴ്‌നാട്ടിൽ

“Manju”

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ബുധനാഴ്ച മുതൽ സന്ദർശനം ആരംഭിക്കുക. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ‌ വിലയിരുത്തുന്നതിനായാണ് സന്ദർശനം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, അസ്സം എന്നീ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങൾ ‌ ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് സംഘം കേരളം ഉൾപ്പെടെ സന്ദർശിക്കുന്നത്. വരുന്ന നാല് മാസത്തിനുള്ളിൽ ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ തുടങ്ങിയ സംഘമാണ് സന്ദർശക സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച തമിഴ്‌നാട്ടിൽ എത്തുന്ന ഉദ്യോഗസ്ഥർ രണ്ട് ദിവസം മുന്നൊരുക്കങ്ങൾ വിലയിരുത്തിയ ശേഷം വ്യാഴാഴ്ച പുതുച്ചേരിയിലേക്ക് തിരിക്കും. ഫെബ്രുവരി 12 നാണ്  പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുക.

അവസാനമാണ് സംഘം കേരളത്തിൽ എത്തുന്നത്. ഫെബ്രുവരി 13 ന് സംസ്ഥാനത്തെത്തുന്ന ഉദ്യോഗസ്ഥർ  രണ്ടു ദിവസം സജ്ജീകരണങ്ങൾ വിലയിരുത്തും. വിവിധ രാഷ്ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥർ സംസാരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button