IndiaLatest

കാർഷക പ്രതിഷേധങ്ങൾ ദുർബലമാകുന്നു

“Manju”

ഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടത്തുന്ന പ്രതിഷേധം ദുർബലമാകുന്നു. സിംഗു അതിർത്തിയിലെ സ്ഥിതിഗതികളാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്. പ്രതിഷേധക്കാർക്കായി സജ്ജീകരിച്ച സ്റ്റാളുകളുടെയും പിന്തുണച്ചെത്തുന്ന ആളുകളുടെയും എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് പ്രതിഷേധത്തിന്റെ ശക്തി കുറയുന്നതായുള്ള സൂചനകൾ പുറത്തുവരാൻ ആരംഭിച്ചത്.

ഡൽഹിയിലെ സിംഗു അതിർത്തിയാണ് പ്രതിഷേധത്തിന്റെ പ്രധാനകേന്ദ്രമായി കണക്കാക്കിയിരുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് മാസക്കാലമായി ഇവിടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാർക്കായി അനുകൂലികൾ സജ്ജീകരിച്ച ലങ്കറുകൾ (സൗജന്യ ഭക്ഷണം കിട്ടുന്ന സിക്കുകാരുടെ പൊതുവായ അടുക്കള) വലിയ വാർത്തയായിരുന്നു. സൗജന്യമായി ജിം, സ്പാ, സലൂൺ, തുടങ്ങിയവയാണ് ലങ്കറുകളിൽ പ്രതിഷേധക്കാർക്കായി സജ്ജീകരിച്ചിരുന്നത്. എന്നാൽ ഇതെല്ലാം ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

പ്രതിഷേധത്തിന്റെ തുടക്കത്തിൽ ആളുകൾക്കുണ്ടായ ആവേശം ഇപ്പോൾ ഇല്ലെന്ന് പ്രദേശവാസിയായ അവതാർ സിംഗ് പറയുന്നു. പ്രതിഷേധം ആരംഭിച്ചപ്പോൾ നിരവധി ആളുകൾ പിന്തുണച്ചെത്തുകയും, ലങ്കറുകൾ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നും ഇല്ല. ഡൽഹിയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ ലങ്കറുകളുടെയും ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണവും ദിനം പ്രതി കുറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button