IndiaLatest

ലോകത്തിന്റെ രക്ഷകനായി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. കോവിഡ്‌ പ്രതിരോധത്തിലും കൊറോണ വാക്സിന്‍ നിര്‍മ്മാണത്തിലും ഇന്ത്യ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്. കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകളില്‍ രണ്ടെണ്ണത്തിന് ഇതിനോടകം ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മാസത്തില്‍ 23.75 മില്യണ്‍ വാക്സിന്‍ ഡോസുകള്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് അനുമതി നല്‍കി. കരാര്‍ അടിസ്ഥാനത്തില്‍ 25 രാജ്യങ്ങളിലേയ്ക്കായി വാക്‌സിന്‍ കയറ്റി അയയ്ക്കാനാണ് തീരുമാനം. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് ഇത് സംബന്ധിച്ച്‌ അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ ഇതുവരെ 20 രാജ്യങ്ങളിലേയ്ക്കായി 16.7 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ 6.3 മില്യണ്‍ ഡോസുകള്‍ കൊറോണ പ്രതിരോധ സഹായങ്ങള്‍ക്കായും 10.5 മില്യണ്‍ ഡോസുകള്‍ കരാര്‍ അടിസ്ഥാനത്തിലുമാണ് നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശ്, മ്യാന്മാര്‍, ഭൂട്ടാന്‍, നേപ്പാള്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ബഹ്‌റിന്‍, ഒമാന്‍, ബാര്‍ബഡോസ്, ഡൊമിനിക്ക ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ക്കാണ് കൊറോണ പ്രതിരോധ സഹായങ്ങള്‍ക്ക് വേണ്ടി ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്തത്. ബ്രസീല്‍, മൊറോക്കോ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തിലും വാക്‌സിന്‍ നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസം വിതരണം ചെയ്തതിന്റെ ഇരട്ടി ഡോസുകള്‍ കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ സൗദി അറേബ്യ, ബ്രസീല്‍, മൊറോക്കൊ, മ്യാന്മര്‍, നേപ്പാള്‍, നിക്കാറഖ്വ, മൊറീഷ്യസ്, ഫിലിപ്പീന്‍സ്, സെര്‍ബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്കാകും ഈ മാസം കരാര്‍ അടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കുക. എന്നാല്‍ കാനഡയേ ഈ പട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ക്കായാണ് കാനഡ അപേക്ഷ നല്‍കിയിരുന്നത്.

Related Articles

Back to top button