Tech

ലോകത്ത് എവിടെ നിന്നും ഒരു സെക്കന്റിൽ അമേരിക്കയിലേയ്ക്ക്

“Manju”

ലോകത്തെ ഏറ്റവും മികച്ച വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി ഗവേഷണങ്ങള്‍ നടത്തുന്ന കമ്പനികളിലൊന്നാണ് ഫേസ്ബുക്ക് . ക്ഷണം കിട്ടിയാല്‍ മാത്രം പങ്കെടുക്കാവുന്ന ക്ലബ്ഹൗസ് ആപ്പില്‍ നടന്ന ഒരു പരിപാടിക്കിടയിലേക്ക് സക്ക്23 (Zuck23) എന്ന പേരില്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് സുക്കര്‍ബര്‍ഗ് എത്തി നിരവധി കാര്യങ്ങൾ വിശദീകരിച്ചത്.

മനുഷ്യര്‍ ഇനി ടെലിപോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്, അല്ലാതെ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുകയല്ല വേണ്ടതെന്നും , ഫേസ്ബുക്കിന്റെ കീഴിലുള്ള റിയാലിറ്റി ലാബ്‌സ് ഗ്രൂപ്പില്‍ ഇപ്പോള്‍ നടന്നുവരുന്ന ഗവേഷണങ്ങള്‍ ടെലിപോര്‍ട്ടിങ് സാധ്യമാക്കിയേക്കുമെന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത് .

വെര്‍ച്വല്‍ റിയാലിറ്റി തുറക്കാന്‍പോകുന്ന സാധ്യതകളിലൊന്നാണിത് . ലോകത്തെവിടെ ജീവിച്ചാലും, മറ്റൊരു സ്ഥലത്തേക്ക് ടെലിപോര്‍ട്ട് ചെയ്യുകയും, ശരിക്കും മറ്റൊരു സ്ഥലത്ത് എത്തിച്ചേര്‍ന്ന പ്രതീതി ജനിപ്പിക്കാന്‍ സാധിക്കും . ഇത് സാമ്പത്തികമായ ചില പുതിയ സാധ്യതകളും തുറന്നു നല്‍കും. ആളുകള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ജീവിക്കാനും അവിടെ ജോലിയെടുക്കാനും ടെലിപോര്‍ട്ടിങ് വഴി സാധികുമെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

വേണ്ടത്ര ഗ്രാഫിക്‌സിന്റെയും ദൃശ്യാനുഭൂതിയുടെയും സഹായത്തോടെയായിരിക്കും ഒരാള്‍ മറ്റൊരു യാഥാര്‍ഥ്യത്തിലേക്ക് ലയിക്കുന്നുവെന്ന തോന്നല്‍ വരുത്തുക. എന്നാല്‍ ഇതു യാഥാര്‍ഥ്യമെന്നു വരുത്തിതീര്‍ക്കണമെങ്കില്‍ വെര്‍ച്വല്‍ റിയാലിറ്റിക്ക് ഇനിയും കുറേ ദൂരംകൂടി താണ്ടാനുണ്ടെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേർത്തു.

Related Articles

Back to top button