InternationalLatest

പെസഫിക്കിലും ഏഷ്യൻ മേഖലയിലും ഇന്ത്യക്ക് അതിശയിപ്പിക്കുന്ന കരുത്ത് : അമേരിക്ക

“Manju”

വാഷിംഗ്ടൺ: ആഗോളതലത്തിൽ ഇന്ത്യയുടെ ശക്തി എടുത്ത് പറഞ്ഞ് ബൈഡൻ ഭരണകൂടവും. ഇന്തോ-പെസഫിക് മേഖലയിൽ അതിനിർണ്ണായകമായ സ്ഥാനമാണ് ഇന്ത്യക്കെന്നും മേഖലയിൽ ഇന്ത്യയുടെ ക്ഷമത അതിശയിപ്പി ക്കുന്നതെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. ഇന്ത്യയുമായുള്ള ബന്ധത്തെ സംബന്ധിച്ച് ട്രംപിനെ പോലെ തന്നെ ബൈഡൻ ഭരണകൂടവും ഉറച്ച നിലപാടിലാണ്.

‘ഇന്ത്യ പെസഫിക് മേഖലയിൽ തങ്ങളുടെ ഏറ്റവും കരുത്തരായ പങ്കാളിയായി മാറിയതിൽ ഏറെ സന്തോഷമുണ്ട്. ഇന്ത്യ ആഗോള ശക്തിയായി മാറിയിരിക്കുന്നു. ഈ കരുത്ത് മേഖലയിലെ സുരക്ഷാകാര്യങ്ങളിൽ ഏറെ നിർണ്ണായകമാണ്.’ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാദ്ധ്യമസമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്തോ-പെസഫിക് മേഖലയിൽ വിവിധ മേഖലകളിൽ ഇന്ത്യയുമായി നയതന്ത്രരംഗത്തും സുരക്ഷാ രംഗത്തും പുരോഗതി കൈവരിച്ചു കൊണ്ടിരി ക്കുകയാണ്. മേഖലയിലെ രാജ്യങ്ങളുമായ ബന്ധവും ഏകോപിപ്പിക്കാൻ ഇന്ത്യക്കാവുന്നു. ഭീകരതക്കെതിരെ ഇന്ത്യയുടെ നീക്കം അതിശക്തമാണ്. സമാധാന ശ്രമങ്ങൾക്കൊപ്പം പരിസ്ഥിതി രക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ബഹിരാകാശ രംഗം, സമുദ്രഗേവഷണം എന്നീ മേഖവലകളിൽ ഇന്ത്യ അതിശയകരമായ സഹായമാണ് ചെയ്യുന്നതെന്നും അമേരിക്ക വിലയിരുത്തി.

ഇന്ത്യ ആഗോളശക്തിയായി മാറിയിരിക്കുന്നു. സൈനിക പ്രതിരോധ രംഗത്തും ശാസ്ത്രാസാങ്കേതിക രംഗത്തും വൈദ്യശാസ്ത്രരംഗത്തും ഇന്ത്യയുടെ ക്ഷമത അമേരിക്ക അതിന്റെ എല്ലാ പ്രാധാന്യത്തോടുകൂടിയും അംഗീകരിക്കുന്നുവെന്നാണ് അമേരിക്കയുടെ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Back to top button