Latest

നിലവാരമില്ലാത്ത പ്രഷർകുക്കറുകൾ വിറ്റു; ആമസോണിന് പിഴ

“Manju”

ന്യൂഡൽഹി: ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ കമ്പനിയായ ആമസോണിന് പിഴയിട്ട് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി(സിസിപിഎ). ഗുണനിലവാരം പാലിക്കാത്ത പ്രഷർ കുക്കറുകൾ വിറ്റതിനാണ് പിഴയിട്ടത്.1,00000 രൂപയാണ് പിഴയടക്കേണ്ടത്. ക്വാളിറ്റി കൺട്രോൾ ഓർഡർ ലംഘിച്ച് പ്രഷർ കുക്കറുകൾ വിൽക്കാൻ ഇടനിലക്കാരെ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനുമാണ് പിഴ.

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. പ്രഷർ കുക്കർ പൊട്ടിത്തെറിച്ചും മറ്റും പലർക്കും അത്യാഹിതം സംഭവിച്ച സാഹചര്യത്തിലാണ് നടപടി.

ആമസോണിന്റെ പ്ലാറ്റ് ഫോമിലൂടെ വിൽക്കുന്ന ഇത്തരത്തിലുള്ള 2,265 പ്രഷർ കുക്കറുകളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാനും ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനും ഉത്പ്പന്നങ്ങൾ വാങ്ങിയവർക്ക് തുക തിരികെ നൽകാനും സിസിപിഎ നിർദ്ദേശിച്ചു.

മാനദണ്ഡങ്ങൾ പാലിക്കാതെ 2,265 പ്രഷർ കുക്കറുകൾ ക്വാളിറ്റി കൺട്രോൾ ഓർഡർ ലഭിച്ചതിന് ശേഷവും ആമസോൺ വിറ്റതായി തെളിഞ്ഞു. ഇതിലൂടെ 6,14,825.41 രൂപയാണ് ആമസോൺ നേടിയത്.

Related Articles

Back to top button