IndiaLatest

പെപ്‌സിക്കോ, കൊക്കകോള കമ്പനികൾക്ക് 72 കോടി രൂപ പിഴ

“Manju”

ന്യൂഡൽഹി: പെപ്‌സിക്കോ, കൊക്കകോള എന്നീ ബഹുരാഷ്ട്ര കമ്പനികൾക്ക് 72 കോടി രൂപ പിഴ ചുമത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണത്തെ സംബന്ധിച്ചുളള മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് പിഴ ഈടാക്കുന്നത്. പതിനഞ്ച് ദിവസത്തിനുളളിൽ പിഴ അടക്കണമെന്നും നിർദ്ദേശമുണ്ട്.

പ്ലാന്റ് നിർമ്മാണ സമയത്ത് പ്ലാസ്റ്റിക് അംശം അടങ്ങിയ വസ്തുക്കൾ സംസ്‌കരിക്കുന്നതിന് മാനദണ്ഡങ്ങളുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ലംഘിച്ച് പ്ലാസ്റ്റിക് സംസ്‌കരിച്ചതിനാണ് കമ്പനികൾക്കെതിരെ നടപടി എടുത്തത്. ബിസ്ലരിക്ക് 10.75 കോടി രൂപ, പെപ്‌സിക്കോ ഇന്ത്യയ്ക്ക് 8.7 കോടി രൂപ, കൊക്കകോളയ്ക്ക് 50.66 കോടി രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഒരു ടൺ പ്ലാസ്റ്റിക് മാലിന്യത്തിന് 5000 രൂപയാണ് പിഴയിനത്തിൽ കണക്കാക്കുന്നത്. ഇത്തരത്തിൽ 4,417 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കൊക്കകോള അശാസ്ത്രീയമായി സംസ്‌കരിച്ചത്. ബിസ്‌ലരി 21 ടണ്ണും പെപ്‌സിക്കോ 11,194 ടൺ മാലിന്യങ്ങളുമാണ് സംസ്‌കരിച്ചത്. 2019 ജനുവരി മുതൽ സെപ്റ്റംബർ വരെയുളള കാലയളവിലാണ് ഈ കമ്പനികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ അശാസ്ത്രീയമായി സംസ്‌കരിച്ചത്.

Related Articles

Back to top button