IndiaKeralaLatestThiruvananthapuram

ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് അറിയിച്ച് പാര്‍ലെ ജി

“Manju”

സിന്ധുമോൾ. ആർ

മലിനമായ വാര്‍ത്തകള്‍ നല്‍കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് അറിയിച്ച്‌ പാര്‍ലെ. പാര്‍ലെയുടെ സീനിയര്‍ കാറ്റഗറി ഹെഡ് കൃഷ്ണ റാവു ബുദ്ധ പറഞ്ഞു. ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുകയും മലിനമായ വാര്‍ത്തകള്‍ നല്‍കുകയും ചെയ്ത ചാനലുകള്‍ക്ക് പരസ്യം നല്‍കേണ്ട ആവശ്യമില്ലെന്നാണ് കൃഷ്ണ റാവു വിശദീകരിച്ചത്.

ഇത്തരം ചാനലുകള്‍ക്ക് പരസ്യം നല്‍കരുതെന്ന് തീരുമാനമെടുക്കാന്‍ മറ്റ് ചാനലുകളോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടിആര്‍പി വിവാദം ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് പാര്‍ലെയുടെ പ്രഖ്യാപനം നടത്തിയത്. ചാനലുകള്‍ ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതായി മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. നേരത്തേ ബജാജും ഇത്തരത്തിലൊരും തീരുമാനം കൈക്കൊണ്ടിരുന്നു. മൂന്ന് ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നായിരുന്നു ബജാജ് നടത്തിയ പ്രഖ്യാപനം.

Related Articles

Back to top button