IndiaLatest

ഡല്‍ഹിയില്‍ കൊവിഡിനൊപ്പം പനിയും കൂടുന്നു

“Manju”

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ 80 ശതമാനം വീടുകളിലും കൊവിഡ് ലക്ഷണങ്ങളോ പനിയോ ഉള്ളതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ 30 ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 10ല്‍ എട്ട് വീടുകളിലും ഒരാള്‍ക്കെങ്കിലും വൈറസ് ബാധയോ പനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്കല്‍ സര്‍ക്കിള്‍സ് ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളെ കേന്ദ്രീകരിച്ച്‌ നടത്തിയ സര്‍വ്വേയില്‍ നിന്നാണ് കണ്ടെത്തല്‍.

പനി, മൂക്കൊലിപ്പ്, ക്ഷീണം തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളാണ് കൂടുതല്‍ പേര്‍ക്കും. വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാന്‍ കൊവിഡ് ടെസ്റ്റ് കിറ്റുകളാണ് ആളുകള്‍ ഉപയോഗിക്കുന്നത്. വീടുകളില്‍ ഒരംഗത്തിന് മാത്രമാണ് കൊവിഡ് ബാധയെങ്കിലും കുട്ടികളിലേക്കും മറ്റും പടരാനുള്ള സാധ്യത കൂടുതലാണ്. 54 ശതമാനം വീടുകളില്‍ പനി ബാധിച്ച രണ്ടോ മൂന്നോ അംഗങ്ങള്‍ രോഗമുക്തരാകുമ്പോള്‍ 23 ശതമാനം വീടുകളില്‍ നാലോ അതിലധികമോ അംഗങ്ങള്‍ രോഗ ബാധിതരാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി കേസുകളാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 2021 ജൂലൈ ആഗസ്റ്റ് കാലയളവില്‍ ഡല്‍ഹിയിലെ 41 ശതമാനം വീടുകളിലായിരുന്നു കൊവിഡ് ബാധയോ പനിയോ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button