EducationKeralaLatest

പ്ലസ് വൺ പ്രവേശനം ജൂലൈ ആദ്യം ആരംഭിക്കും.

“Manju”

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്ന തരത്തിൽ പ്രവേശന ഷെഡ്യൂൾ തയ്യാറാക്കും. ഹയർ സെക്കൻഡറി ഫലപ്രഖ്യാപനത്തിന് ശേഷം 21ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കും. അർഹരായ എല്ലാവർക്കും പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം എ പ്ലസ് എണ്ണത്തിൽ വർദ്ധനവുണ്ടായതിനാൽ ബാച്ചുകൾ ക്രമീകരിച്ച് വിതരണം ചെയ്യേണ്ടിവന്നു. ആകെ 4,23,303 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. 3,61,307 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്. വിഎച്ച്എസ്ഇയിൽ 33,000 സീറ്റും, ഐടിഐകളിൽ 64,000 സീറ്റും. പോളിടെക്നിക്കുകളിൽ 9000 സീറ്റുമാണുള്ളത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പത്താം ക്ലാസ് പാസായവരേക്കാൾ കൂടുതൽ സീറ്റുകളുള്ളത്. മറ്റ് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ടെങ്കിലും പലരും മറ്റ് കോഴ്സുകളിൽ ചേരുന്നതിനാൽ പ്രവേശനത്തെ ബാധിച്ചേക്കില്ല.

Related Articles

Back to top button