IndiaLatest

പുൽവാമയിൽ വീരമൃത്യുവരിച്ച സൈനികർക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി

“Manju”

ചെന്നൈ : പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. സൈനികർക്ക് അദ്ദേഹം പ്രണാമം അർപ്പിച്ചു. ചെന്നൈയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം സൈനികർക്ക് പ്രണാമം അർപ്പിച്ചത്.

ഈ ദിനം ഒരു ഇന്ത്യക്കാരനും മറക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വർഷം മുൻപാണ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് പ്രണാമം അർപ്പിക്കുന്നു. നമ്മുടെ സൈനികരെ ഓർത്ത് എന്നും അഭിമാനിക്കുന്നു. സൈനികരുടെ ധീരത വരും തലമുറകളെയും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാവിലെയോടെയാണ് പ്രധാനമന്ത്രി ചെന്നൈ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ എത്തിയത്. ചെന്നെയിൽ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ്പാണ് ജനങ്ങൾ നൽകിയത്. വിവിധ പദ്ധതികൾക്ക് തുടക്കമിട്ട പ്രധാനമന്ത്രി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മെയിൻ ബാറ്റിൽ ടാങ്കായ അർജുൻ മാർക് 1 എ കരസേനയ്ക്ക് കൈമാറി.

Related Articles

Back to top button