IndiaLatest

അര്‍ജുന്‍ യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി

“Manju”

ചെന്നൈ: അയ്യായിരം കോടിയുടെ വികസന പദ്ധതികള്‍ ചെന്നൈയില്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശീയമായി വികസിപ്പിച്ച അര്‍ജുന്‍ യുദ്ധ ടാങ്ക് മോദി സൈന്യത്തിന് കൈമാറി. അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്ക് അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മോദി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഊര്‍ജ്ജവും ഉന്മേഷവും നിറഞ്ഞനാടാണ് തമിഴ്‌നാടെന്നും പുതിയ പദ്ധതികള്‍ നവീകരണത്തിന്റേയും വികസനത്തിന്റേയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഒ പനീര്‍സെല്‍വം എന്നിവരുമായി മോദി അനൗപചാരിക ചര്‍ച്ച നടത്തി.

ചെന്നൈ മെട്രോ റെയില്‍ ഉള്‍പ്പടേയുള്ളവയുടെ വികസനത്തിനായി കേന്ദ്രവുമായി എഐഎഡിഎംകെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പനീര്‍സെല്‍വം പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉദ്ഘാടന വേദിയില്‍ കറുത്ത മാസ്ക്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഉള്‍പ്പടെ കറുത്ത മാസ്ക്ക് പൊലീസ് ഒഴിവാക്കി.

Related Articles

Back to top button