IndiaLatest

കുറഞ്ഞ വിലയില്‍ കര്‍ഷകര്‍ക്കു രാസവളം ലഭ്യമാക്കാന്‍ ഫലപ്രദമായ വില നിരീക്ഷണ സംവിധാനം സഹായിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ സദാനന്ദഗൗഡ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

രാസവളങ്ങളുടെ ഉല്‍പ്പാദന ചെലവ്, ഇറക്കുമതി എന്നിവയില്‍ കൃത്യമായ നിരീക്ഷണവും ഇടപെടലും നടത്തുന്നതിനായി രാസവളം വകുപ്പ് പ്രത്യേക നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര രാസവസ്തു- രാസവളം മന്ത്രി ശ്രീ ഡി വി സദാനന്ദ ഗൗഡ പറഞ്ഞു. നൂട്രിയന്റ് ബേസ്ഡ് സബ്സിഡി (എന്‍ബിഎസ്) സ്‌കീമിനു കീഴിലാണ് രാസവളങ്ങളുടെ കാര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ നടത്തുന്നത്. ഈ നിരീക്ഷണസംവിധാനം കുറഞ്ഞവിലയില്‍ കര്‍ഷകര്‍ക്കു രാസവളം ലഭ്യമാക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മെട്രിക് ടണ്ണിന് 26396 രൂപയായിരുന്ന ഡൈ അമോണിയം ഫോസ്‌ഫേറ്റിന് ഈ വര്‍ഷം 24626 രൂപയായി കുറഞ്ഞു. ഗവണ്‍മെന്റ് ഇടപെടല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റീഗ്യാസിഫൈഡ് ലിക്വിഫൈഡ് പ്രകൃതിവാതകത്തിന്റെ (ആര്‍.എല്‍.എന്‍.ജി) വില കുറയ്ക്കാനും സഹായിച്ചു. പി&കെ വളങ്ങളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന ഫീഡ്‌സ്റ്റോക്ക് ആണ് ആര്‍.എല്‍.എന്‍.ജി.
18 എന്‍പികെ (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം) രാസവളങ്ങളില്‍ 15 എണ്ണത്തിന്റെയും വിലയില്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മെട്രിക് ടണ്ണിന് 13213 രൂപ ഉണ്ടായിരുന്ന അമോണിയം സള്‍ഫേറ്റിന് ഈ വര്‍ഷം 13149 രൂപ ആയി കുറഞ്ഞതായും മന്ത്രി അറിയിച്ചു.

 

Related Articles

Back to top button