IndiaLatest

ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്

“Manju”

ഭാരതത്തിന്റെ ഓരോ വളര്‍ച്ചയിലും അഭിമാനിക്കുകയും ആ സന്തോഷം മറ്റുള്ളവരോട് പങ്കുവെയ്‌ക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു പോസ്റ്റാണ്. 2021-ലെ കണക്കനുസരിച്ച്‌ ലോകത്ത് ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാരുള്ള രാജ്യങ്ങളുടെ പട്ടികയാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ഇതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

ഒരു കുറിപ്പോടുകൂടിയാണ് രാജ്യങ്ങളുടെ ലിസ്റ്റ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്. ‘ആവേശമുണ്ടാക്കുന്ന എന്തെങ്കിലുമാണോ നിങ്ങള്‍ തിരയുന്നത്? എങ്കില്‍ ഇത് പരിശോധിക്കുക. ലോകത്തിന് നമസ്കാരം, ഇതാണ് ജോലിയിലുള്ള നാരി ശക്തി’ എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്. ഏകദേശം 12.4 ശതമാനം വനിതാ പൈലറ്റുമാരുമായി ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് 9.9 ശതമാനവുമായി അയര്‍ലന്‍ഡ് ആണ് രണ്ടാമത്.

9.8 ശതമാനവുമായി സൗത്ത് ആഫ്രിക്ക മൂന്നാമതാണ്. ഓസ്‌ട്രേലിയയും കാനഡയും ജര്‍മ്മനിയും അമേരിക്കയുമെല്ലാം ഇന്ത്യയേക്കാള്‍ വളരെ പിന്നിലാണ്. ഓസ്‌ട്രേലിയ-7.5%, കാനഡ-7.0%, ജര്‍മ്മനി-6.9%, യുഎസ്‌എ-5.5%, യുകെ-4.7% എന്നിങ്ങനെയാണ് പുറത്തു വന്ന കണക്കുകള്‍. പന്ത്രണ്ട് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഏറ്റവും പിന്നില്‍ സിംഗപ്പൂര്‍ ആണ്.

Related Articles

Back to top button