IndiaLatest

മോദി ഇനി ബഹിരാകാശത്തും

“Manju”

ശ്രീജ.എസ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ ചിത്രവുമായി, ഒരു സ്വകാര്യ കൃത്രിമോപഗ്രഹം ഈ മാസം അവസാനം ബഹിരാകാശത്തേക്ക് കുതിക്കും. പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പുറമെ ഭഗവത് ഗീതയും, 25,000 വ്യക്തികളുടെ പേരുകളും ഇതിലുണ്ടാകും. ‘സതീഷ് ധവാന്‍ സാറ്റലൈറ്റ്’, അല്ലെങ്കില്‍ ‘എസ്ഡി സാറ്റ്’ എന്നറിയപ്പെടുന്ന ഈ ഉപഗ്രഹം പിഎസ്‌എല്‍വി വഴിയാണ് വിക്ഷേപിക്കുക.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്ര പഠനം പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്പെയ്സ് കിഡ്സ് ഇന്ത്യയാണ് ഈ ചെറു ഉപഗ്രഹം വികസിപ്പിച്ചിരിക്കുന്നത്. മൂന്ന് സയന്‍റിഫിക്ക് പേ ലോഡുകള്‍ കൂടി അടങ്ങിയതാണ് ഈ കൃത്രിമോപഗ്രഹം. ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനം, മാഗ്നറ്റോസ്പീയറിനെക്കുറിച്ചുള്ള പഠനം, ലോ പവര്‍ വൈഡ് ഏരിയ നെറ്റ് വര്ക്ക് സംബന്ധിച്ചുള്ള ഒരു പരീക്ഷണ മോഡല്‍ എന്നിവയ്ക്കായാണിത്.

‘ഇത് ഞങ്ങളുടെ ആദ്യത്തെ സ്വകാര്യ കൃത്രിമോപഗ്രഹമാണ്. ദൗത്യത്തിന്റെ ഭാഗമായി ആളുകളോട് പേരുകള്‍ അയക്കാ൯ നിര്‍ദ്ദേശിച്ച സമയത്ത് വമ്പിച്ച പ്രതികരണമാണ് ലഭിച്ചത്. ഒരാഴ്ച്ചക്കുള്ളില്‍ 25,000 ആളുകള്‍ പ്രതികരിച്ചു. ഇതില്‍, 1,000 പേര്‍ രാജ്യത്തിനു പുറത്തുള്ളവരാണ്. ചെന്നൈയിലെ ഒരു സ്കൂള്‍ മുഴുവ൯ വിദ്യാര്‍ത്ഥികളുടെയും പേരുകള്‍ അയച്ചിട്ടുണ്ട്’ സ്പെയ്സ് കിഡ്സ് സ്ഥാപകയും സി ഇ ഓയുമായ ഡോ.ശ്രീമതി കേസന്‍ പറയുന്നു. പേരുകള്‍ അയച്ചവര്‍ക്ക് സമ്മാനമായി ‘ബോര്‍ഡിംഗ് പാസും’ നല്‍കിയിട്ടുണ്ട് സ്പെയ്സ് കിഡ്സ്.
ബൈബിള്‍ പോലോത്ത മറ്റു വേദ ഗ്രന്ഥങ്ങള്‍ അയച്ചതിന് സമാനമായിട്ടാണ് ഭഗവത് ഗീത ബഹിരാകാശത്തേക്ക് അയക്കുന്നതെന്നും കേസന്‍ പറയുന്നു.

‘ആത്മനിര്‍ഭര്‍ മിഷ൯ എന്നെഴുതി പ്രധാന മന്ത്രിയുടെ ചിത്രവും ഞങ്ങള്‍ ബഹരാകാശത്തേക്കയക്കുന്നുണ്ട്. ഈ കൃത്രിമോപഗ്രഹം പൂര്‍ണ്ണമായും തന്നെ ഇന്ത്യന്‍ നിര്‍മിതിയാണ്’ കേസന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button