InternationalLatest

യുഎസ് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം എമ്മ റാഡുകാനിവിന്

“Manju”

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുകാനിവിന്. ഫൈനലില്‍ കാനഡയുടെ ലെയ്‌ന ഫെര്‍നാണ്ടസിനെ തോല്‍പ്പിച്ചാണ് കിരീടനേട്ടം. ചരിത്ര നേട്ടത്തോടെയാണ് എമ്മ റാഡുകാനുവിന്റെ വിജയം. 44 വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് താരം വനിതാ സിംഗിള്‍സ് ചാമ്പ്യന്‍ ആകുന്നത്. സ്‌കോര്‍ 6 – 4, 6 -3. ടൂര്‍ണമെന്റിലെ ഒരു സെറ്റ് പോലും എമ്മ റാഡുകാനു നഷ്ടപ്പെടുത്താതെയാണ് കിരീട നേട്ടം.

ഒളിമ്പിക്സ് ചാമ്പ്യന്‍ കാനഡയുടെ ബെലിന്‍ഡ ബെന്‍സിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ബ്രിട്ടീഷ് കൗമാര താരം എമ്മ റാഡു ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. നേരത്തെ യോഗ്യതാ മല്‍സരം കളിച്ച്‌ ഗ്രാന്‍ഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും എമ്മ സ്വന്തമാക്കിയിരുന്നു. ആദ്യ 100 റാങ്കിന് പുറത്തു നിന്ന് യോഗ്യതാ മല്‍സരങ്ങള്‍ കളിച്ച്‌ യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ.

Related Articles

Back to top button