KeralaLatest

നേഴ്സ് മാര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമാക്കണം

“Manju”

തിരുവനന്തപുരം: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ മുന്നില്‍ നിന്ന് പോരാടിയ നേഴ്സ്മാരോട് കോവിഡ് വാക്‌സിന് പണം ആവശ്യപ്പെടുന്ന നടപടിക്ക് എതിരെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍.സംസ്ഥാനത്ത് ചില സ്വകാര്യ ആശുപത്രികള്‍ നേഴ്സ്മാരോട് കോവിഡ് വാക്സിന്റെ പേരില്‍ പണം ഈടാകുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് ഐ ന്‍ എ നാഷണല്‍ സെക്രട്ടറി ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍ പറഞ്ഞു.

ബന്ധുക്കളെയും, പിഞ്ചു കുട്ടികളെയും അടക്കം ഒന്ന് കാണാന്‍ പോലും സാധിക്കാതെ ഡ്യൂട്ടി ചെയ്ത സ്വകാര്യ ആശുപത്രി നേഴ്സ്മാരോട് വാക്‌സിന്റെ പേരില്‍ പണം ഈടാക്കുന്ന സംഭവം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഐ ന്‍ എ കേരള ഘടകം പ്രസിഡന്റ്‌ ലിബിന്‍ തോമസ് പറഞ്ഞുലിജു വേങ്ങല്‍, അജീഷ് ചാക്കോ അന്‍സാരി കോന്നി, ദിലീപ്,പ്രിന്‍സ് മാത്യു രഞ്ജിത് സ്‌കറിയ, വിബിന്‍ സേവ്യര്‍,ജിന്‍സ് മെച്ചെരില്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button