IndiaLatest

കുപ്രചരണം; മാദ്ധ്യമപ്രവര്‍ത്തകര്‍ പിടിയില്‍

“Manju”

ന്യൂഡല്‍ഹി : അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പങ്ക് വച്ച മകള്‍ക്കൊപ്പമുള്ള ചിത്രത്തിന്റെ പേരില്‍ അശ്ലീല പ്രചാരണം നടത്താന്‍ ശ്രമം . സംഭവത്തില്‍ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ .
മകളെ മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച്‌ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ഗുവാഹത്തി ആസ്ഥാനമായുള്ള വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട രണ്ട് മാദ്ധ്യമപ്രവര്‍ത്തകരെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിബിംബ ലൈവ് എന്ന പോര്‍ട്ടലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് തൗഫിക്വുദ്ദീന്‍ അഹ്മദ്, ന്യൂസ് എഡിറ്റര്‍ ആസിഫ് ഇക്ബാല്‍ ഹുസൈന്‍ എന്നിവരാണ് മന്ത്രിയെക്കുറിച്ച്‌ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്.
ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ മകളെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ ഇന്നലെ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഇതിനൊപ്പം മന്ത്രി ഒരു അജ്ഞാത സ്ത്രീയോടൊപ്പമെന്ന രീതിയില്‍ വാര്‍ത്തയും പ്രചരിപ്പിച്ചു.
കിംവദന്തികള്‍ പ്രചരിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് ഹിമാന്ത ബിശ്വ ശര്‍മ്മ തന്നെ ട്വിറ്ററില്‍ ‘ ചിത്രത്തിലെ കൊച്ചു പെണ്‍കുട്ടി എന്റെ മകളാണ് ‘ എന്ന് വ്യക്തമാക്കി രംഗത്തെത്തി.
ഐ.പി.സിയിലെ 509- വകുപ്പ് പ്രകാരമാണ് മാദ്ധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് . മന്ത്രിയുടെ മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമത്തിലെ 14, 21 വകുപ്പുകളും ചേര്‍ക്കും. ലൗ ജിഹാദിനെതിരെയും , മതപരിവര്‍ത്തനത്തിനെതിരെയും ശക്തമായ നീക്കങ്ങള്‍ നടത്തുന്ന മന്ത്രിയാണ് ഹിമന്ത ബിശ്വ ശര്‍മ്മ . അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ ജിഹാദി ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചാരണങ്ങള്‍ നടത്താറുണ്ട്.

Related Articles

Back to top button