KeralaLatest

ശോ​ഭാ സു​രേ​ന്ദ്ര​ന്‍ ഉ​പ​വാ​സ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്റെ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്കെ​തി​രേ ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ 48 മണിക്കൂര്‍ ഉ​പ​വാ​സ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. രാ​വി​ലെ 11ന് ​സ​മ​രം ചെ​യ്യു​ന്ന റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്സ് പ്ര​തി​നി​ധി​ക​ള്‍ ശോ​ഭ​യ്ക്ക് നാ​ര​ങ്ങാ​നീ​ര് ന​ല്‍​കി.

പിഎസ്സി റാങ്ക് പട്ടിയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ രാജ് ഭവനില്‍. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ് പ്രതിനിധികള്‍ രാജ്ഭവനിലെത്തിയത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും പ്രതിനിധികള്‍ക്കൊപ്പമുണ്ട്.സ​ര്‍​ക്കാ​രി​ന്റെ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ ധ​രി​പ്പി​ക്കാ​നും ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് ശോ​ഭ ഗ​വ​ര്‍​ണ​റെ സ​മീ​പി​ക്കു​ന്ന​ത്.

സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​വ​സാ​ന പ്ര​തീ​ക്ഷ എ​ന്ന നി​ല​യ്ക്കാ​ണ് ബി​ജെ​പി നേ​താ​വി​നൊ​പ്പം ഗ​വ​ര്‍​ണ​റെ കാ​ണാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഉദ്യോഗാര്‍ഥികളുടെ സമരം സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമാക്കി ബിജെപി ഏറ്റെടുക്കണമെന്നാണ് ശോഭ സുരേന്ദ്രന്‍ വിഭാഗം മുന്നോട്ട് വെക്കുന്ന ആവശ്യം.

Related Articles

Back to top button