IndiaLatest

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് നാസ

“Manju”

വാഷിംഗ്ടണ്‍ : ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് നാസ ചുവന്ന ഗ്രഹത്തില്‍ മിനി ഹെലികോപ്റ്റര്‍ പറത്താനൊരുങ്ങുന്നത്. ഇതിനായി ഹെലികോപ്റ്ററും ചൊവ്വയിലെത്തിച്ചു കഴിഞ്ഞു. നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സീവറന്‍സ് റോവറിലാണ് ഇന്‍ജെന്യുറ്റി ഹെലികോപ്റ്റര്‍ ഘടിപ്പിച്ചരിക്കുന്നത്.കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങള്‍ നാസ പങ്കുവെച്ചിരുന്നു. ഹെലികോപ്റ്റര്‍ അതിന്റെ ഡെബ്രിസ് ഷീല്‍ഡ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ ബ്ലെയ്ഡുകളും വീഡിയോയില്‍ കാണാം. നാസ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്‌ റോവറില്‍ നിന്നും വിന്യസിച്ചുകഴിഞ്ഞാല്‍ ഹെലികോപ്റ്റര്‍ പരിസ്ഥിതി നിരീക്ഷണം നടത്തും. ഇത് ചൊവ്വയിലുള്ള വിവരങ്ങള്‍ ഭൂമിയിലേയ്ക്ക് കൈമാറുകയും ചെയ്യും. പെര്‍സീവറന്‍സ് റോവര്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഘം ഹെലികോപ്റ്റര്‍ പറത്തേണ്ട സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ ഏപ്രില്‍ ആദ്യ ആഴ്ചയ്ക്ക് മുന്‍പ് ഹെലികോപ്റ്റര്‍ പറത്തുക എന്നത് അസാധ്യമാണെന്ന് ഗവേഷകര്‍ അറിയിച്ചു.

Related Articles

Check Also
Close
Back to top button