LatestThiruvananthapuram

സഹകരണ സംഘത്തിന്റെ പേരില്‍ തട്ടിപ്പ് : ദമ്പതിമാര്‍ അറസ്‌റ്റില്‍

“Manju”

തിരുവനന്തപുരം: ജില്ലാ ഇലക്‌ട്രിക്കല്‍സ് ആന്റ് ഇലക്‌ട്രോണിക്സ് ടെക്നീഷ്യന്‍സ് കോഓപ്പറേറ്റിവ് സൊസൈറ്റി എന്ന പേരില്‍ സഹകരണ സംഘം രൂപീകരിച്ച്‌ ജീവനക്കാരില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തകരപറമ്പ് കേന്ദ്രീകരിച്ച്‌ 2013ല്‍ തിരുവനന്തപുരം ജില്ലാ ഇലക്‌ട്രിക്കല്‍സ് ആന്റ് ഇലക്‌ട്രോണിക്സ് ടെക്‌നീഷ്യന്‍സ് കോ ഓപ്പറേറ്റിവ് സൊസൈറ്റി എന്ന പേരില്‍ പ്രതികള്‍ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യുകയും അനധികൃതമായി ജീവനക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു. ഉയര്‍ന്ന പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു നിരവധി പേരില്‍ നിന്ന് മൂന്ന് കോടിയോളം രൂപ സ്ഥിരനിക്ഷേപവും ഒരു കോടിയോളം എസ്. ബി. അക്കൗണ്ടുകള്‍ വഴിയും സമാഹരിച്ചു. തുടര്‍ന്ന് ബാങ്കില്‍ നിക്ഷേപിക്കാതെ സ്വന്തം പേരില്‍ ലോണ്‍ ആയും, ചിട്ടികളായും ഒരു കോടിയില്‍പരം രൂപ വകമാറ്റി. പ്രതികളുടെ സുഹൃത്തുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ജാമ്യവ്യവസ്ഥകള്‍ പാലിക്കാതെ ഒന്നരക്കോടി നിയമവിരുദ്ധ ലോണായും നല്‍കിയാണ് പ്രതികള്‍ ഇടപാടുകാരെ വഞ്ചിച്ചത്. നിക്ഷേപിച്ച തുക 35 ലക്ഷത്തോളം രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് തമലം സ്വദേശിയായ സനോജ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയി. അന്വേഷണത്തിനിടെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് എസ്. എച്ച്‌.ഓ രാകേഷ്. ജെ യുടെ നേത്യത്വത്തില്‍ എസ്. ഐ സജു ഏബ്രഹാം,
സി. പി. ഒ മാരായ പ്രഫല്‍, സുധീര്‍, സാബു, ബിനു, വിനോദ് എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ട് വാഹനത്തില്‍ കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ വാഹനം തടഞ്ഞാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related Articles

Back to top button