Uncategorized

തവനൂർ ഗവ. ആർട്സ് ആൻ്റ് സയൻസ് കോളജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

മലപ്പുറം: തവനൂർ ഗവ ആർട്സ് ആൻ്റ് സയൻസ് കോളജ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. മുമ്പെങ്ങുമില്ലാത്ത വികസനമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിരിക്കുന്നതെന്നും നിരവധി നൂതന പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയിതെന്നും ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ അധ്യക്ഷനായി. കേരളത്തെ ഒരു എജ്യുക്കേഷൻ ഹബ്ബാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ദേശീയ- അന്തർദേശീയ നിലവാരത്തിലേക്ക് ഉന്നത വിദ്യാഭ്യാസം ഉയരുകയാണെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
തവനൂർ ഗവ ആർട്സ് ആൻ്റ് സയൻസ് കോളജിൽ സംഘടിപ്പിച്ച പ്രാദേശിക തല ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിൻ്റെ ശിലാഫലകം അനാച്ഛാദനം മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിച്ചു. ചടങ്ങിൽ കോളജിലേക്ക് നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ അധ്യക്ഷനായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു. സൈനുദ്ധീൻ, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.പി നസീറ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസ്ലം
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.പി മോഹൻദാസ്, തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.വി ശിവദാസ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ എ.കെ പ്രേമലത, ഇ.കെ.ദിലീഷ്, കെ.ഷീജ
തവനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ ജയശ്രീ കോളജ് സ്ഥാപക സ്പെഷ്യൽ ഓഫീസർ എ.പി അമീൻ ദാസ്, നിള ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ വിവി. അലി ഹാജി,എ.കെ.ഹുസൈൻ ഹാജി, മുഹമ്മദ് റാഫി പാട്ടത്തിൽ വി.കെ.രാജേഷ്,, കെ.പി.വേണു, ഉണ്ണികൃഷ്ണൻ, മുഹമ്മദ് നബു ഹാൻ, ശേർണിമ .കോളജ് പ്രിൻസിപ്പാൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button