Uncategorized

സംസ്ഥാനത്ത് വീണ്ടും മുഖം മൂടി സംഘം സജീവം

“Manju”

കണ്ണൂർ : വീട്ടമ്മയെയും മകളെയും ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവർന്ന് മുഖം മൂടി സംഘം. പുറത്തേക്കണ്ടി സ്വദേശി സൗദത്തിന്റെ വീട്ടിലാണ് സംഘം കവർച്ച നടത്തിയത്. 1.80 ലക്ഷം രൂപയും ഒരുപവന്റെ സ്വർണവളയും മാലയും കമ്മലുമാണ് സംഘം കവർന്നത്. വീടിന്റെ രണ്ടാം നിലയിലെ വാതിൽ തുറന്നാണ് ഇവർ അകത്ത് കയറിയത്.

ശേഷം ഇവർ സൗദത്തിന്റെ കഴുത്തിൽ കത്തി വെക്കുകയായിരുന്നു. സ്വർണ്ണവും പണവും കാണിച്ച് കൊടുത്തില്ലെങ്കിൽ മകളെ അപായപ്പെടുത്തുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തു. മകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഘം ഇരുവരെയും ബോധരഹിതർ ആക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഇതോടെ വീട്ടമ്മ പ്രാണരക്ഷാർഥം സ്വർണ്ണവും പണവും ഉള്ള ഷെൽഫിന്റെ താക്കോൽ സംഘത്തിന് കാണിച്ച് നൽകി. മോഷ്ടാക്കളായ രണ്ട് പേരും മൂഖം മൂടി ധരിച്ചിരുന്നതായാണ് വീട്ടമ്മയുടെ മൊഴി . സംഘത്തിലുള്ളവർ ഗ്ലൗസും ഷൂസും ധരിച്ചിരുന്നതായും ഇവർ പറയുന്നു. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button