KeralaLatest

ഡാമുകളില്‍ റെഡ് അലര്‍ട്ട്‌ പ്രഖ്യാപിച്ചു

“Manju”

കേന്ദ്ര ജലകമ്മീഷന്റ പ്രളയസാധ്യത മുന്നറിയിപ്പിന് പിന്നാലെ കേരളത്തിലെ നിരവധി അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍ , പെരിങ്ങല്‍കുത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ടുണ്ട്. ഇടുക്കിയില്‍ നാല് ഡാമുകളില്‍ റെഡ് അലര്‍ട്ടും രണ്ട് ഡാമുകളില്‍ ബ്ലൂ അലര്‍ട്ടുമുണ്ട്. കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, കല്ലാര്‍ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി ഡാമിലും പൊന്മുടി ഡാമിലുമാണ് ബ്ലൂ അലര്‍ട്ട്. പത്തനംതിട്ട ജില്ലയിലെ കക്കി ഡാമില്‍ റെഡ് അലര്‍ട്ടും, പമ്പ ഡാമില്‍ നീല അലര്‍ട്ടും നിലനില്‍ക്കുകയാണ്.

Related Articles

Back to top button