IndiaLatest

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 13,993 പേര്‍ക്കാണ്​ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്​. 10.97 ലക്ഷം പേര്‍ക്കാണ്​ ഇതുവരെ രോഗം ബാധിച്ചത്​. നിലവില്‍ 143,127 പേരാണ്​ ചികില്‍സയിലുള്ളത്​. അതെ സമയം ഇന്ത്യയില്‍ കേരളത്തിലും മഹാരാഷ്​ട്രയിലുമാണ്​ കോവിഡ്​ രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. മഹാരാഷ്​ട്രയില്‍ 6,000 പേര്‍ക്ക്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചപ്പോള്‍ കേരളത്തില്‍ 4,584 പേര്‍ക്കും രോഗബാധയുണ്ടായി. അതേസമയം, കോവിഡ്​ വാക്​സിന്‍ വിതരണം രാജ്യത്ത്​ പുരോഗമിക്കുകയാണ്​. 10,449,942 കോവിഡ്​ മുന്‍നിര പോരാളികള്‍ക്ക്​ വാക്​സിന്‍ വിതരണം നടത്തിയെന്നാണ്​ കണക്കുകള്‍.

Related Articles

Back to top button